/sathyam/media/media_files/2025/07/19/1001109535-2025-07-19-17-06-36.webp)
കൊല്ലം: തേവലക്കര സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന് വിട നൽകി നാട്.
വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കാരചടങ്ങുകൾ പൂർത്തിയായി. വീടിന് തൊട്ടരികിലായാണ് മിഥുന് ചിതയൊരിക്കിയത്.
അനുജനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
മിഥുനെ അവസാനമായി ഒരുനോക്ക് കാണാനായി ബന്ധുക്കളും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് വിളന്തറയിലെ വീട്ടിലെത്തിയത്.
മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
ഇളയമകനും സുജയുടെ ചേച്ചിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. വിമാനമിറങ്ങി എത്തിയ സുജ ഇളയമകനെ കണ്ടതോടെ നിയന്ത്രണം വിട്ട് കരയുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് സുജയെ കൊണ്ടുപോവുകയായിരുന്നു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് മിഥുന്റെ മൃതദേഹം രാവിലെ പത്തുമണിയോടെയാണ് സ്കൂളിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ വിലാപയാത്രയായി സ്കൂളിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ഒന്നരമണിക്കൂറിലധികം വൈകിയാണ് എത്തിയത്.
സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു. വൈകുന്നേരം നാലുമണിയോടെയാണ് സംസ്കാരചടങ്ങുകൾ ആരംഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us