വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.  പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയായി

ഷാര്‍ജയിലെ ഫോറന്‍സിക് ലാബില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

New Update
images(1337)

കൊല്ലം: യുഎഇയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു.

Advertisment

ഷാര്‍ജയിലെ ഫോറന്‍സിക് ലാബില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.


വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. 


ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം ദുബായ് ജബൽഅലി ന്യൂ സോണാപൂർ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.

വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതില്‍ കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. 


ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.

Advertisment