'ഭര്‍ത്താവ് ആസൂത്രിതമായി നടത്തിയ കൊല'. ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ റീപോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അച്ഛന്‍.മകള്‍ സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് പിതാവ്

സംഭവത്തില്‍ വിശദമായ അന്വേഷണം കുടുംബം ആവശ്യപ്പെട്ടിരുന്നു

New Update
ATHULYA

കൊല്ലം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ റീപോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അച്ഛന്‍ രാജശേഖരന്‍ പിള്ള. മകള്‍ സ്വന്തം മനസാലെ ജീവനൊടുക്കില്ല.

Advertisment

ഭര്‍ത്താവ് സതീഷ് നടത്തിയ ആസൂത്രിതമായ കൊലപാതകമാണ്. അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ട് വരണമെന്നും രാജശേഖരന്‍പിള്ള പറഞ്ഞു.

ഈ മാസം 19ാം തിയ്യതിയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആ സമയത്ത് തന്നെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. ഭര്‍ത്താവ് നിരന്തരം തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളെല്ലാം അതുല്യ കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം കുടുംബം ആവശ്യപ്പെട്ടിരുന്നു. സഹോദരി നല്‍കിയ പരാതിയില്‍ നേരത്തെ ഫോറസിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആത്മഹത്യ എന്നായിരുന്നു പരിശോധന ഫലത്തിലുണ്ടായത്.

Advertisment