കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പ്രതി പിടിയില്‍. ഇയാളുടെ പ്രവര്‍ത്തികള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു

ഇയാളുടെ പ്രവര്‍ത്തികള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
images(1516)

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്. 

Advertisment

പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. 

ഇയാളുടെ പ്രവര്‍ത്തികള്‍ യുവതി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. 

Advertisment