ന്യായവില ഉറപ്പാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍: മന്ത്രി ജി ആര്‍ അനില്‍

വെളിച്ചെണ്ണ വില 349 രൂപയില്‍ നിന്നും വീണ്ടും കുറയും. കൃഷി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍  വെളിച്ചെണ്ണ ഉത്പാദന-വിതരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കേരഫെഡും, കേരജം കമ്പനിയും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചു. 

New Update
gr anil ration

കൊല്ലം: ഓണം കണക്കിലെടുത്ത് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. 

Advertisment

വെളിച്ചെണ്ണ വില 349 രൂപയില്‍ നിന്നും വീണ്ടും കുറയും. കൃഷി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍  വെളിച്ചെണ്ണ ഉത്പാദന-വിതരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കേരഫെഡും, കേരജം കമ്പനിയും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചു. 

വെളിച്ചെണ്ണ ഉല്പാദന-വിതരണ മേഖലയിലെ 50 ഓളം സംരംഭകരുമായി നടത്തിയ ചര്‍ച്ചയിലും അമിതവില ഈടാക്കില്ലെന്ന് ധാരണയായി.  

ഓണം പ്രമാണിച്ച് സപ്ലൈക്കോ ഔട്ലെറ്റുകള്‍ -റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ കൂടുതല്‍ സ്റ്റോക്ക് ഉറപ്പാക്കും. 

140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ സജ്ജമാക്കും. ഉള്‍ഗ്രാമങ്ങളിലും സബ്സിഡി നിരക്കിലും വിലകുറച്ചും സാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment