New Update
/sathyam/media/media_files/2025/08/11/images1798-2025-08-11-10-49-53.jpg)
കൊല്ലം : തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
Advertisment
ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നൗഫലിന് പരിക്കേറ്റു.
മറ്റൊരു സ്കൂട്ടറിലും ടിപ്പർ ലോറി ഇടിച്ചു. സ്കൂട്ടറിൽ എത്തിയ യുവാവിനും പരിക്കേറ്റു. നിയന്ത്രണം വിട്ട ടിപ്പർ ലോറി എതിർദിശയിലേക്ക് കയറി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
ടിപ്പർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us