/sathyam/media/media_files/2025/08/29/1001207420-2025-08-29-10-33-15.jpg)
കൊല്ലം : 2000 ആഗസ്റ്റ് 29 ന് നടന്ന സഹസ്രാബ്ദ ലോക സമാധാനാധ്യാത്മിക ഉച്ചകോടിയിലാണ്
അമ്മ മലയാളത്തിൽ സംസാരിച്ചത്. മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റേയും ജനങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റേയും ശാന്തിമന്ത്രമാണ് അന്ന് ജനത ശ്രവിച്ചത്.
വെറും മൂന്നു മിനിറ്റ് മാത്രം നീണ്ട ഒരു പ്രസംഗത്തിന്റെ അഭി സംബോധനയിലൂടെ ഭാരത സംസ്ക്കാരത്തിൻ്റെ മഹിമ ലോകത്തിന് മനസ്സിലാക്കി കൊടുത്ത സ്വാമി വിവേകാനന്ദനെ പോലെ ലോകത്തിലെ പ്രസിദ്ധരായ വാഗ്മികളെല്ലാം അണിനിരന്ന
വേദിയില്‍ അമ്മ സംസാരിച്ചപ്പോൾഅ മ്മയുടെ ജീവിതത്തിൻ്റെ സന്ദേശമാണ് അവിടെ മുഴങ്ങിക്കേട്ടത്.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിൻ്റെ ആവശ്യകതയും പ്രകൃതിയുടെ പരിരക്ഷയും മതങ്ങളുടെ സമത്വവും വിഷയമാക്കി അമ്മ നടത്തിയ പ്രഭാഷണത്തിൻ്റെ കാതൽ പ്രമേയമായി സമ്മേളനം അംഗീകരിക്കുകയും ചെയ്തു.
അസതോ മാ സദ്ഗമയാ എന്ന മന്ത്രത്തിൽ തുടങ്ങി ലോകത്തിന് മുഴുവൻ സുഖം പകരട്ടെ എന്നർത്ഥം വരുന്ന ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാർത്ഥനയോടെയാണ് അമ്മ തൻ്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
ഭാരതീയ സംസ്‌കാരത്തിന്റെ സനാതനസ്വരമാണ് അന്ന് ലോകത്തിനു മുമ്പില്‍ മുഴങ്ങിയത്.
ഇന്നിപ്പോൾ ആ ശുഭ ദിനത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുമ്പോൾ ലോകത്തെ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നു കൂടിയുണ്ട്. അമ്മയല്ലാതെ ഐക്യ രാഷ്ട്ര സഭയിൽ അന്നും ഇന്നും ആരും മലയാളത്തിൽ സംസാരിച്ചിട്ടില്ല എന്ന വലിയ വസ്തുത. അമ്മയുടെ ഈ പ്രഭാഷണം വലിയ വാർത്തയായിരുന്നു അന്ന്.
മത്സര പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലുമെല്ലാം ചോദ്യമായി വന്ന അമ്മയുടെ ഈ പ്രഭാഷണം കേരളക്കര ഏറെ അഭിമാനത്തോടെയാണ് അന്നും ഇന്നും ഓർക്കുന്നത്.