New Update
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
കൊല്ലം: കരുനാഗപ്പള്ളിയിൽ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുതിയകാവ് സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
Advertisment
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആണ് റാഫിയെ പിടികൂടിയത്.
കരുനാഗപ്പള്ളി പൊലീസും കൊല്ലം സിറ്റി ഡാൻസാഫ് ടീമും ചേർന്ന് ഇന്ന് രാവിലെ നാലുമണിക്കായിരുന്നു പരിശോധന.
പ്രദേശത്ത് മൊബൈൽ കട നടത്തുകയാണ് മുഹമ്മദ് റാഫി. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.