മൈനാഗപ്പള്ളി അപകടം; മുഖ്യപ്രതിയുമായുള്ള തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം, ജനരോക്ഷം ഭയന്ന് അജ്മലിനെ ജീപ്പില്‍ നിന്ന് പുറത്തിറക്കാതെ പൊലീസ്; അജ്മലും ശ്രീക്കുട്ടിയും അപകടത്തലേന്ന് ഹോട്ടല്‍മുറിയില്‍ രാസലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍, തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

New Update
ajmal Untitledbngl

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍, തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം. ജനരോക്ഷം ഭയന്ന് മുഖ്യപ്രതി അജ്മലിനെ ജീപ്പില്‍ നിന്ന് പൊലീസ് പുറത്തിറക്കിയില്ല. പ്രതികളായ അജ്മലും, ഡോ. ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലടക്കം പൊലീസ് തെളിവെടുപ്പ് നടത്തി.

Advertisment

അതേസമയം, അപകടത്തിന്റെ തലേന്ന് അജ്മലും ശ്രീക്കുട്ടിയും ഹോട്ടല്‍ മുറിയില്‍ വച്ച് എംഡിഎംഎ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ഇരുവരും താമസിച്ച ഹോട്ടല്‍മുറിയില്‍ നിന്ന് മദ്യക്കുപ്പികളും, രാസലഹരി ഉപയോഗിക്കാനുള്ള ട്യൂബും കണ്ടെടുത്തു.

Advertisment