New Update
/sathyam/media/media_files/2025/01/23/ApPTIbdh1W0LshCfskBY.jpg)
കൊല്ലം: കൊല്ലം ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശി അഹദാണ് മരിച്ചത്.
Advertisment
റോഡുവിള ട്രാവന്‍കൂര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.
ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഹദ് അടങ്ങിയ ഏഴംഗ വിദ്യാര്‍ത്ഥി സംഘം.
കാല്‍ കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.