/sathyam/media/media_files/2025/03/17/cATpRow5yM6iETcQ3t0R.jpg)
കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ൽ സ്വ​ദേ​ശി ഫെ​ബി​ൻ ജോ​ർ​ജ് (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം.
ഫെബിന്റെ കഴുത്തിലും വാരിയെല്ലിന്റെ ഭാ​ഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടൻ തന്നെ ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയാണ് ഫെബിൻ.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവ് ​ഗോമസിനും കുത്തേറ്റിട്ടുണ്ട്. ​ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രി​ക്കേ​റ്റ പി​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫാ​ത്തി​മ മാ​താ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ഫെ​ബി​ൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us