കൊല്ലത്ത് യുവാവ് വീട്ടിലെത്തി യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചു, ശേഷം ജീവനൊടുക്കി

തിങ്കളാഴ്ച വൈകിട്ടോടെ പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയ ബിജു യുവതിയെ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

New Update
biju pangaramveetil

കൊല്ലം: അഞ്ചലിൽ യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. 

Advertisment

ഇരുവരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുകുട്ടികള്‍ വീതമുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയ ബിജു യുവതിയെ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തുടർന്ന് സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി. സംഭവം നടക്കുമ്പോൾ സിബികയുടെ വീട്ടിൽ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷനു പോയിരുന്നു. മരിച്ച സിബികയുടെ ഭർത്താവ് വിദേശത്താണ്.  

Advertisment