കൊല്ലം തെന്‍മല ഉറുകുന്നില്‍ കെഎസ്ആര്‍ടിസി ബസും ഭാരത് പെട്രോളിയത്തിന്റെ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം തെന്‍മല ഉറുകുന്നില്‍ കെഎസ്ആര്‍ടിസി ബസും കാലി സിലിണ്ടറുകളുമായി എത്തിയ ഭാരത് പെട്രോളിയത്തിന്റെ ലോറിയും കൂട്ടിയിടിച്ച് അപകടം.

New Update
KSRTC BUSSS 11

കൊല്ലം: കൊല്ലം തെന്‍മല ഉറുകുന്നില്‍ കെഎസ്ആര്‍ടിസി ബസും കാലി സിലിണ്ടറുകളുമായി എത്തിയ ഭാരത് പെട്രോളിയത്തിന്റെ ലോറിയും കൂട്ടിയിടിച്ച് അപകടം. തെങ്കാശിയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

Advertisment

ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സീറ്റിനോട് ചേര്‍ന്ന ഡോര്‍ ഇളകി ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിലെ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Advertisment