കൊല്ലം നഗരത്തില്‍ വന്‍ കവര്‍ച്ച. ചിന്നക്കടയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു

കൊല്ലം നഗരത്തില്‍ വന്‍ കവര്‍ച്ച. ചിന്നക്കടയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു. ശുചിമുറിയുടെ വിടവിലൂടെയാണ് സംഘം അകത്ത് കടന്നത്. പുലര്‍ച്ചെ 4നും 4.50 ന് ഇടയിലാണ് മോഷണം നടന്നത്.

New Update
tetete

കൊല്ലം: കൊല്ലം നഗരത്തില്‍ വന്‍ കവര്‍ച്ച. ചിന്നക്കടയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു. ശുചിമുറിയുടെ വിടവിലൂടെയാണ് സംഘം അകത്ത് കടന്നത്. പുലര്‍ച്ചെ 4നും 4.50 ന് ഇടയിലാണ് മോഷണം നടന്നത്.

Advertisment

മോഷ്ടാക്കള്‍ മുഖം മൂടി ധരിച്ചിരുന്നു. സംഭവത്തില്‍ മോഷ്ടാക്കളുടെ ദൃശ്യം പുറത്തുവന്നു. സംഭവത്തില്‍ സി.സി.ടി.വി.കള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.


കടയ്ക്കുള്ളില്‍ തടിമേശകളില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. രാവിലെ ഒന്‍പതോടെ കടതുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.