/sathyam/media/media_files/2025/12/05/ko-2025-12-05-21-29-21.jpg)
കൊല്ലം: കൊട്ടിയം ടൗണിൽ ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കൊല്ലം ജില്ലാ പൊലീസ് മേധാവി പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ദേശീയപാതയിലും കൊട്ടിയം ടൗണിലും വാഹന ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് പൊലീസ് പുറത്തിറക്കിയ വിവരങ്ങൾ താഴെ നൽകുന്നു:
ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്:
ഹെവി വാഹനങ്ങൾ (ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ, മറ്റ് ഗുഡ്‌സ് വാഹനങ്ങൾ): ചവറ കെഎംഎംഎൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.
മറ്റു വാഹനങ്ങൾ:
ചവറ – ആൽത്തറമൂട് – കടവൂർ – കല്ലുംതാഴം – അയത്തിൽ- കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാം.
അല്ലെങ്കിൽ, കണ്ണനല്ലൂർ – മീയണ്ണൂർ – കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.
കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്:
കൊല്ലത്തുനിന്ന് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ – കട്ടച്ചൽ – ചാത്തന്നൂർ വഴി ദേശീയപാതയിലൂടെ കടന്നുപോകേണ്ടതാണ്.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്:
തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ (തീരദേശ റോഡ്) പാരിപ്പള്ളി – പരവൂർ – പൊഴിക്കര വഴിയാണ് പോകേണ്ടത്.
ഗതാഗത ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് യാത്ര ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശങ്ങളനുസരിച്ച് യാത്ര പ്ലാൻ ചെയ്യാനും നിർദ്ദേശമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us