New Update
/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
കൊല്ലം: പോരുവഴിയില്‍ പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ വാഹനം നാട്ടുകാര്‍ പിടികൂടി. പോരുവഴി മലനട രണ്ടാം വാഡിലാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ടാങ്കര്‍ ലോറിയില്‍ മാലിന്യം എത്തിച്ചത്.
Advertisment
റോഡരികിലെ ഓടയിലേക്ക് കക്കൂസ് മാലിന്യം തള്ളിയത് വാര്‍ഡ് മെമ്പര്‍ അരുണും മറ്റ് നാട്ടുകാരും കാണുകയായിരുന്നു. ആളുകള്‍ കൂടിയതോടെ വാഹനവുമായി പ്രതികള്‍ രക്ഷപ്പെട്ടു. എന്നാല്‍ ലോറിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പഴകുളത്ത് നിന്ന് ലോറി പിടികൂടി.
പഴകുളം സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് മാലിന്യം എത്തിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ലോറി കസ്റ്റഡിയില്‍ എടുത്ത ശൂരനാട് പൊലീസ് ഉടമക്കെതിരെ കേസെടുത്തു. അതിര്‍ത്തി ജില്ലയായ പത്തനംതിട്ടയില്‍ നിന്ന് അടക്കം പ്രദേശത്ത് ശുചിമുറി മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.