Advertisment

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം വാമനപുരം സ്വദേശികളായ നന്ദു പ്രകാശ് (22 വയസ്), സങ്കല്‍പ് നായര്‍ (23 വയസ്) എന്നിവരാണ് 2.11 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. 

New Update
POLICE ARREST

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

Advertisment

തിരുവനന്തപുരം വാമനപുരം സ്വദേശികളായ നന്ദു പ്രകാശ് (22 വയസ്), സങ്കല്‍പ് നായര്‍ (23 വയസ്) എന്നിവരാണ് 2.11 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. 

കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ജോണ്‍.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, ശ്രീവാസ്, അജീഷ് ബാബു, അഖില്‍, സിദ്ദു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുനിത എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Advertisment