കൊല്ലത്ത് കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി അജ്ഞാത സംഘത്തിന്റെ ആക്രമണം. വാഹനം തീയിട്ട് പ്രതികള്‍ രക്ഷപ്പെട്ടു

New Update
car

കൊല്ലം: പരവൂര്‍ പൂതക്കുളത്ത് അജ്ഞാത സംഘം കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച ശേഷം വാഹനം തീയിട്ട് കടന്നുകളഞ്ഞു.

Advertisment

വര്‍ക്കല പാളയംകുന്ന് സ്വദേശി കണ്ണനും സുഹൃത്ത് ആദര്‍ശും സഞ്ചരിച്ച കാറാണ് അക്രമി സംഘം ആക്രമിച്ചത്.

ഒരു സംഘമെത്തുകയും കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം കണ്ണനെ ആക്രമിച്ചു. ശേഷം വാഹനത്തിന് തീയിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

പൂതക്കുളം സ്വദേശി ശംഭുവുന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ണന്‍ പൊലീസില്‍ പരാതി നല്‍കിയത്.

കണ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Advertisment