/sathyam/media/media_files/2025/11/19/kumarakom-road-2025-11-19-19-59-43.jpg)
കുമരകം: കുമരകം സ്വദേശികളുടെ ദീര്‍ഘനാളുകളിലെ ആവശ്യമായ കോണത്താറ്റു പാലം നിര്‍മാണം അവസാന ഘട്ടത്തിലാണ്. വര്‍ഷം മൂന്നായി കുമരകത്തു കാര്‍ പാലം പണി ഇഴഞ്ഞു നീങ്ങുന്നതുകൊണ്ടുള്ള ദുരിതം അനുഭിവിക്കുന്നു.
അടുത്തിടെ പാലം പൂര്‍ത്തീകരണത്തിലേക്ക് എത്തി താല്‍ക്കാലികമായി പാലം തുറന്നു. എന്നാല്‍, പാലത്തിനിരുകരകളിലെയും റോഡും തോടും ഒരാെറ്റ മഴയില്‍ വെള്ളത്തിലാകുന്ന അവസ്ഥയുണ്ട്. ഓട നിര്‍മ്മിക്കാതെ പാലവും അപ്രോച്ച് റോഡും ഉയര്‍ത്തി നിര്‍മിച്ചതാണു പ്രതിസന്ധിക്കുകാരണം.
പെയ്ത്തു വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാതായതു സമീപവാസികളേ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ആശുപത്രി തോട്ടിലോട്ടും കോട്ടത്തോട്ടിലോട്ടും ചന്തത്തോട്ടിലോട്ടുമൊക്കെ ഒഴുകി മാറിയിരുന്ന വെള്ളമാണു പാലം നിര്‍മാണത്തോടെ വെള്ളപ്പൊക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. എത്രയും വേഗം ഓടകള്‍ നിര്‍മിച്ചു വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കണമെന്നാണു പാലത്തിന്റെ ഇരു കരകളിലും ഉള്ളവരുടെ ആവശ്യം.
കോണത്താറ്റ് പാലം പണിതപ്പോള്‍ ഓട നിര്‍മ്മിക്കാത്തതു മൂലം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും 2298 സഹകരണ ബാങ്കിന്റെ സ്റ്റോറിലും, കര്‍ഷകര്‍ക്കായി സംഭരിച്ചു വച്ചിരിക്കുന്ന വളം ഡിപ്പോയിലും വെള്ളം കയറി നാശനഷ്ടം ഉണ്ടാകുന്നു.
എത്രയും വേഗം ഇതിനു ശാശ്വതമായ പരിഹാരം കാണണമെന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പിയും ആവശ്യം ഉയര്‍ത്തി രംഗത്തു വന്നിട്ടുണ്ട്. പാലം കുമരകത്തെ ഇടതു കോട്ട ഇളക്കുമോ എന്ന ആശങ്ക എൽഡിഎഫിനുണ്ട്.
ദുരിതം ജനങ്ങളെ നേരിട്ട് ജനങ്ങളെ ബാധിക്കുമെന്നതിനാല്‍ എല്‍.ഡി.എഫിന് ഒഴിഞ്ഞു നില്‍ക്കാനുമാകില്ല. ഇതോടെ പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ എല്‍.ഡി.എഫില്‍ തിരക്കിട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us