അബുദാബി അപകടം: കബറടക്കം ദുബായിൽ നടന്നു. 4 കുരുന്നുകൾക്കും നാടിൻ്റെ കണ്ണീർ യാത്രാമൊഴി

ചൊവ്വാഴ്‌ച വൈകിട്ട് കിഴിശ്ശേരി പുളിയക്കോട് ആക്കപ്പറമ്പ് ജുമാമസ്‌ജിദിൽ ജനാസ നമസ്‌കാരം നടന്നു.

New Update
Untitled

കൊണ്ടോട്ടി : നാടും വീടും സങ്കടക്കടലായി. അബുദാബിയിലെ വാഹനാപകടത്തിൽ മരിച്ച ആ കുരുന്നുകൾ ഇനി ഓർമകളിൽ.

Advertisment

കിഴിശ്ശേരി പുളിയക്കോട് ഇടിഞ്ഞാറുകുണ്ടിൽ മലയൻ അബ്‌ദുൽ ലത്തീഫിൻ്റെയും റുക്സാനയുടെയും നാലു മക്കളുടെയും കബറടക്കം ദുബായ് സോനാപൂരിലെ മസ്‌ജിദിനു സമീപം നടന്നു. ദുബായിലും അബുദാബിയിലും മയ്യിത്ത് നമസ്കാരങ്ങളും നടന്നു.

ഞായറാഴ്‌ച അബുദാബിയിൽ നടന്ന അപകടത്തിൽ അബ്‌ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (15), അമ്മാർ (12), അയാഷ് (5), അസാം (7) എന്നിവരാണു മരിച്ചത്. മറ്റുള്ളവർ അപകടനില തരണം ചെയ്തു.

ഇന്നു ചൊവ്വാഴ്‌ച വൈകിട്ട് കിഴിശ്ശേരി പുളിയക്കോട് ആക്കപ്പറമ്പ് ജുമാമസ്‌ജിദിൽ ജനാസ നമസ്‌കാരം നടന്നു. കുട്ടികളുടെ വല്യുപ്പ അബൂബക്കർ ഹാജി നമസ്‌കാരത്തിനു നേതൃത്വം നൽകി.

Advertisment