കോന്നി ആനക്കൊട്ടിലില്‍ കുട്ടി മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വനം വകുപ്പ്

New Update
S

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ നാലു വയസ്സുകാരൻ തൂണ്‍ ഇളകി വീണ് മരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് വനം വകുപ്പ്. 

Advertisment

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ അനിൽകുമാറിനെ ദക്ഷിണ മേഖലാ സിസിഎഫ് ആര്‍. കമലാഹര്‍ സസ്പെൻഡ് ചെയ്തു.

സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ സസ്‌പെൻഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. അതോടൊപ്പം ഡിഎഫ്ഓ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റിയെക്കും. 

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ന്റെ നിര്‍ദേശ പ്രകാരം ആണ്‌ നടപടി എടുത്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും സ്ഥലത്തെ സുരക്ഷാക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തിയില്ലെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോന്നി ആനക്കൊട്ടിലില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന്‍ മരിച്ചതിനെ തുടർന്നാണ് വനം വകുപ്പിന്റെ നടപടി. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന തൂണില്‍ പിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. 

Advertisment