കോ​ന്നി പാറമട അപകടം: ഹി​റ്റാ​ച്ചി​ക്കു​ള്ളി​ല​ക​പ്പെ​ട്ട ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ക്യാബിനിൽ കുടുങ്ങിയ നിലയിൽ

New Update
konni

പ​ത്ത​നം​തി​ട്ട: കോ​ന്നി പ​യ്യ​നാ​മ​ണ്ണി​ൽ പാ​റ​മ​ട​യി​ൽ ഹി​റ്റാ​ച്ചി​ക്ക് മു​ക​ളി​ലേ​ക്ക് പാ​റ​യി​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.

Advertisment

ഹി​റ്റാ​ച്ചി​ക്കു​ള്ളി​ല​ക​പ്പെ​ട്ട ബീ​ഹാ​ർ സ്വ​ദേ​ശി അ​ജ​യ് റാ​യി​യു​ടെ മൃ​ത​ദേ​ഹമാണ് ക​ണ്ടെ​ത്തിയത്. പാ​റ​ക​ൾ​ക്കി​ട​യി​ൽ ഹി​റ്റാ​ച്ചി​യു​ടെ ക്യാ​ബി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആലപ്പുഴയിൽനിന്ന് ലോങ് ബൂം എസ്കവേറ്റർ എത്തിച്ച് രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജെസിബിയിൽ സഹായി ആയിരുന്ന ഒഡീഷ കാൺധമാല്‌ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

നി​ല​വി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക്യാ​ബി​ന്‍റെ ഉ​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം. ക്യാ​ബി​ന് ഉ​ള്ളി​ലും നി​റ​യെ പാ​റ​ക്കൂ​ട്ട​മാ​ണ്. ഇ​വി​ടേ​ക്ക് ദൗ​ത്യ​സം​ഘം വ​ടം​കെ​ട്ടി ഇ​റ​ങ്ങു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പാ​റ​മ​ട​യി​ൽ ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ചു​ള്ള ജോ​ലി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഹി​റ്റാ​ച്ചി​യു​ടെ ഓ​പ്പ​റേ​റ്റ​റും സ​ഹാ​യി​യു​മാ​യ ഇ​ത​ര സം​സ്ഥാ​ന സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ല​മു​ക​ളി​ൽ​നി​ന്നു വീ​ണ​ത് വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ളാ​യ​ത് ദു​ര​ന്ത​ത്തി​ന്‍റെ രൂ​ക്ഷ​ത വ​ർ​ധി​പ്പി​ച്ചു.

Advertisment