തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തില്‍ പ്രതികരിച്ച് കെ രാധാകൃഷ്ണന്‍ എംപി. കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ആളുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ മാറ്റിനിര്‍ത്തുക എന്നത് എവിടെ നടന്നാലും തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മനുവാത സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കുന്ന ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണമെന്നും കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.