'ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കില്‍ വരാം'. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ജാതിവിവേചനം നേരിട്ട ജീവനക്കാന്‍. ദേവസ്വം അധികൃതര്‍ക്ക് അപേക്ഷ നല്‍കി

മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ശേഷിക്കുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും ബാലു പറഞ്ഞു.

New Update
koodalmanikyam

തൃശൂര്‍: ജാതിവിവേചനം നേരിട്ട വാര്‍ത്തയ്ക്ക് പിന്നാലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ദേവസ്വം അധികൃതര്‍ക്ക് അപേക്ഷ നല്‍കി ജാതിവിവേചനം നേരിട്ട ജീവനക്കാരന്‍.

Advertisment

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് വിവേചനം നേരിട്ട വി.എ ബാലു കത്ത് നല്‍കിയത്. മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ശേഷിക്കുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും ബാലു പറഞ്ഞു.


'ഉത്സവകാലം അടുത്തുവരികയാണ്, ഞാന്‍ കാരണം ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. കഴകം ജോലിക്ക് ഇല്ല, ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കില്‍ വരാമെന്നും ബാലു പറഞ്ഞു.