Advertisment

കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി

New Update
KUTTUMBUZHA

കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ. കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ , പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.

Advertisment

ബുധനാഴ്ച മുതൽ കാണാതായ പശുവിനെ തിരക്കിയാണ് വ്യാഴാഴ്ച ഉച്ചയോടെ മൂവരും കാടിനുള്ളിലേക്ക് പോയത്.

5 മണി വരെ ഇവരുടെ ഫോൺ റേഞ്ചിൽ ഉണ്ടായിരുന്നതായാണ് വീട്ടുകാർ പറയുന്നത്. വനപലകരും, പോലീസും,ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

Advertisment