കോതമംഗലം: എറണാകുളം കോതമംഗലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോന(23)യുടെ ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നത്.
സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. വീട്ടിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തത്.
ഇതിന്റെ അടിസ്ഥാനത്തിൽ പറവൂർ സ്വദേശിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനുമായ റമീസിനെതിരെ കേസെടുക്കുമെന്ന് കോതമംഗലം പൊലീസ് പറഞ്ഞു.
ജോലിക്കുപോയ അമ്മ ബിന്ദു ശനി പകൽ മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. സഹോദരൻ: ബേസിൽ.