/sathyam/media/media_files/2026/01/31/1769852819-2026-01-31-15-30-03.jpg)
പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ലി​ൽ യു​വ​തി​യെ പ​ങ്കാ​ളി​യു​ടെ വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച് ജീ​വ​നോ​ടെ കെ​ട്ടി​ത്തൂ​ക്കി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി ന​സീ​റി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ന​ഴ്സാ​യ ടി​ഞ്ചു മൈ​ക്കി​ൾ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി ന​സീ​ർ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ബ​ലാ​ത്സം​ഗ​ത്തി​നും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും കൊ​ല​പാ​ത​ക​ത്തി​നു​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.
ഈ ​തു​ക, പോ​ലീ​സ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ടി​ഞ്ചു​വി​ന്‍റെ പ​ങ്കാ​ളി​ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2019 ഡി​സം​ബ​ർ 15 ആ​യി​രു​ന്നു സം​ഭ​വം. 20 മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ക്രൈം​ബ്രാ​ഞ്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി സ്കൂ​ൾ കാ​ല​ത്തെ കാ​മു​ക​നൊ​പ്പം യു​വ​തി ജീ​വി​ക്കു​മ്പോ​ൾ ആ​യി​രു​ന്നു കൊ​ല​പാ​ത​കം. ത​ടി വാ​ങ്ങാ​ൻ വ​ന്ന ന​സീ​ർ വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്ന് ക​ണ്ട് യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.
പെ​രു​മ്പെ​ട്ടി പോ​ലീ​സ് ജീ​വി​ത​പ​ങ്കാ​ളി​യാ​യി​രു​ന്ന യു​വാ​വി​നെ പ്ര​തി​യെ​ന്ന് സം​ശ​യി​ച്ച് ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച​ത് അ​ന്ന് വി​വാ​ദ​മാ​യി​രു​ന്നു. മ​രി​ച്ച യു​വ​തി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​യ​റി​ലെ കെ​ട്ട് ആ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യ​ത്. ത​ടി​പ്പ​ണി​ക്കാ​ർ കെ​ട്ടു​ന്ന രീ​തി എ​ന്ന് ക്രൈ​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി.
യു​വ​തി​യു​ടെ ന​ഖ​ത്തി​ന​ടി​യി​ൽ നി​ന്ന് കി​ട്ടി​യ തൊ​ലി​യും ബീ​ജ​വും അ​ട​ക്കം ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന് വാ​ദ​ത്തി​ന് ബ​ലം​പ​ക​ർ​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us