കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരൻ മരിച്ചു

New Update
canel

കൊല്ലം: കനാലിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് ആണ് മരിച്ചത്. 

Advertisment

വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Advertisment