/sathyam/media/media_files/2025/04/24/sERx21a0GcScAOLDuMR0.jpg)
കൊട്ടാരക്കര: സിവിൽ സർവീസ് പരീക്ഷയിൽ 47-ാം റാങ്ക് നേടിയ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി പി നന്ദനയെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അനുമോദിച്ചു.
നാടിന്റെ നന്മയ്ക്കായി സേവനം ചെയ്യാനും വികസനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബെൻസി റെജി, പഞ്ചായത്തംഗം പ്രിയ ആസ്തികൻ, ഉമ്മന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ദേവരാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി മുരളീധരൻ പിളള, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
2024 ൽ രണ്ടാമത്തെ ശ്രമത്തിലാണ് നന്ദന നേട്ടം കൈവരിച്ചത്. വാളകം ആർ വി വി എച്ച് എസിലാണ് നന്ദന എസ് എസ് എൽ സി വരെ പഠിച്ചത്.
തുടർന്ന് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പ്ലസ് ടു ഉയർന്ന മാർക്കോടെ ഉന്നത വിജയം കൈവരിച്ചു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിച്ച് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും സ്വന്തമാക്കുകയായിരുന്നു.
വാളകം ആർ വി വി എച്ച് എസ് എസിലെ അധ്യാപകൻ ഇ കെ ഗിരീഷിന്റെയും തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക എം എസ് പ്രഭയുടെയും മകളാണ്.
സഹോദരൻ വൈശാഖ് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us