ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്ലാറ്റ്‌ഫോമിലേക്കു വീണതിനാൽ രക്ഷപ്പെട്ടു

മധുര ട്രെയിൻ സ്‌റ്റേഷനിൽനിന്നും പുറപ്പെടവെ ട്രെയിനിലുണ്ടായിരുന്ന സുഹൃത്ത് നീട്ടിയ കൈയ്യിൽ പിടിച്ച് ഓടിക്കയറാൻ ശ്രമിക്കവെ ഇരുവരും പുറത്തേക്ക് വീഴുകയായിരുന്നു.

New Update
train23

കൊട്ടാരക്കര: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ കാൽ വഴുതി ട്രാക്കിൽവീണ തമിഴ്നാട് സ്വദേശി മരിച്ചു. 

Advertisment

വിരുത് നഗർ ജില്ലയിൽ അറുപ്പുകോട്ട പൊട്ടൽപ്പെട്ടി പാമ്പിൽ അമ്മൻകോവിൽ സ്ട്രീറ്റിൽ പ്രവീൺകുമാർ (33) ആണ് മരിച്ചത്. 

കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്ലാറ്റ്‌ഫോമിലേക്കു വീണതിനാൽ രക്ഷപ്പെട്ടു.

ബുധൻ വൈകിട്ട് 6.10ന് കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.

മധുര ട്രെയിൻ സ്‌റ്റേഷനിൽനിന്നും പുറപ്പെടവെ ട്രെയിനിലുണ്ടായിരുന്ന സുഹൃത്ത് നീട്ടിയ കൈയ്യിൽ പിടിച്ച് ഓടിക്കയറാൻ ശ്രമിക്കവെ ഇരുവരും പുറത്തേക്ക് വീഴുകയായിരുന്നു.

ട്രാക്കിലേക്കുവീണ പ്രവീണിന്റെ കഴുത്തും കൈയ്യും ചക്രങ്ങൾകയറി വേർപെട്ടു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ.