ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/2025/08/01/untitledtrsignkottaramattam-2025-08-01-10-14-47.jpg)
കോട്ടയം: പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയില്‍ രക്തം പടര്‍ന്ന നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കട തുറക്കാന്‍ വന്ന വ്യാപാരികളാണു രക്തകറ കണ്ടത്.
Advertisment
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോപ്ലെക്സിലെ ഒന്നാം നിലയിലാണ് വ്യാപകമായി രക്ത കറകള്‍ കാണ്ടെത്തിയത്. പല വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും രക്ത കറകള്‍ വീണ നിലയിലാണ് കാണപ്പെടുന്നത്.
വ്യാപാരികള്‍ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും അക്രമം നടന്നതാണോ അതോ തെരുവുനായകള്‍ എന്തിനെയെങ്കിലും വലിച്ചിഴച്ചു കൊണ്ടുവന്നതാണോ എന്നും സംശയിക്കുന്നു.