മീന്‍ പിടിക്കാന്‍ എത്തിയ വയോധികന്‍ മുങ്ങി മരിച്ചു. അപകടം തോട്ടില്‍ ചൂണ്ടയിടുന്നതിനിടെ.

New Update
d5788eaf-b392-4130-9eed-21ba4d0f3ce2

കുമരകം: ചെങ്ങളത്ത് കാവിന് സമീപം തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങി മരിച്ചു. ചെങ്ങളത്ത് കാവിന് മീപം താമസിക്കുന്ന കുട്ടപ്പന്‍ (70) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇദ്ദേഹം ചെങ്ങളത്ത് കാവിന് സമീപം തോട്ടില്‍ മീന്‍ പിടിക്കാന്‍ എത്തിയത്.

Advertisment

ചൂണ്ടയിടുന്നതിനെ തോട്ടിലേക്കു വീഴുകയായിരുന്നു എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇദ്ദേഹത്തെ കാണാതായതോടെ  നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്ന് , ഇന്ന് രാവിലെ കുമരകം പോലീസിന്റെയും അഗ്‌നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.

Advertisment