കോട്ടയം: ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ പദവിയില്‍ നിന്നും ശ്രീധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തോടെ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് പദവിയിലേക്ക് എം. മനോജ്. നിലവില്‍ കോട്ടയം ആലപ്പുഴ ജില്ലയുടെ ചുമതല വഹിക്കുന്ന വിജിലന്‍സ് ജഡ്ജ് കൂടിയായ എം. മനോജിനെ കേരള ഹൈക്കോടതി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ആയി സ്ഥാനക്കയറ്റം നല്‍കി.
ശബരിമല സ്‌പെഷല്‍ കമ്മീഷണറായി തുടര്‍ച്ചയായി എട്ടു വര്‍ഷക്കാലവും, ഏറ്റവും കൂടുതല്‍ കാലവും ചുമതല വഹിച്ചതും ആയ ജില്ലാ ജഡ്ജിയാണു മനോജ്. ശബരിമലയുടെ ചരിത്രത്തിലെ തന്നെ പ്രതിസന്ധിഘട്ടങ്ങളായ സ്ത്രീ പ്രവേശന കാലഘട്ടവും, പ്രളയ കാലഘട്ടവും ,മഹാമാരി കാലഘട്ടവും ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്താല്‍ തരണം ചെയ്തു അയ്യപ്പഭക്തര്‍ക്കു സുഗമമായ ദര്‍ശനം നടത്താനും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ഒരു പരിധിവരെ കരകയറ്റാനും സാധിച്ചതു മനോജിന്റെ ന്യായാധിപ വൈഭവത്താലാണ്.
കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജിയായി എം. മനോജ് ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു ജനത്തെ ഞെട്ടിച്ച ഉത്ര കൊലക്കേസില്‍ വിധി പറഞ്ഞത്.