എം.സി. റോഡില്‍ പള്ളത്ത് ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറി മധ്യവയസ്‌കന് ദാരുണാന്ത്യം. മരിച്ചത് കിളിമാനൂര്‍ സ്വദേശി.

New Update
accident Untitledji

കോട്ടയം: എം.സി. റോഡില്‍ പള്ളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറി മധ്യവയസ്‌കനു ദാരുണാന്ത്യം. പള്ളം കെ.എസ്.ഇബി ചാര്‍ജിങ് സ്റ്റേഷനു സമീപം നടന്ന അപകടത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ പുതിയകാവ് ഗവ.ഹൈസ്‌കൂളിനു സമീപം ഹസന്‍ മന്‍സിലില്‍ മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്.

Advertisment

ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്ന ബുള്ളറ്റ് ബൈക്ക് നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരന്‍ റോഡില്‍ തലയിടിച്ചു വീണു. തല്ക്ഷണം മരണം സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

ചിങ്ങവനം സ്റ്റേഷനില്‍ നിന്നുള്ള പോലീസ് കണ്‍ട്രോള്‍ റൂം വാഹനം സ്ഥലത്ത് എത്തിയാണ് മൃതദേഹം മാറ്റിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Advertisment