തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി വന്നു. റോഡരികിലെ മാലിന്യങ്ങൾ നീക്കുകയും പുല്ലും വെട്ടുകയും ചെയ്തു തുടങ്ങി. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണണമെന്നു ജനങ്ങള്‍

New Update
images

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി നിലവിൽ വന്നു, റോഡരികിലെ മാലിന്യങ്ങളും പുല്ലും വെട്ടിയും പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചുമൊക്കെ തദ്ദേശ സ്ഥാപനങ്ങള്‍ കളം നിറയുകയാണ്.

Advertisment

 എന്നാല്‍, തെരുവുനായ പ്രശ്‌നം, വന്യജീവി സംഘര്‍ഷം ഉള്‍പ്പടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആര്‍ജവം കാണിക്കുന്നില്ല. നഗര -ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ പ്രശ്‌നം ജനങ്ങളെ നേരിട്ടു ബാധിക്കുന്നതാണ്.

പുറത്തേക്കിറങ്ങിയാല്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ കടിയേല്‍ക്കുന്നുണ്ട്. തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റുന്നതു സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ നഗരങ്ങളിലും കുറഞ്ഞത് 15000 തെരുവുനായകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

 അതേസമയം, തെരുവാനയകളെ ഷെല്‍ട്ടറുകളിലേക്കു നീക്കുന്നതു വെല്ലുവിളിയാണ്. പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇപ്പോഴും എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പോലും സ്ഥാപിച്ചിട്ടില്ല. തെരുവുനായ കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതും വേഗത്തിലാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

മറ്റൊരു പ്രധാന പ്രശ്‌നം വന്യമൃഗ ശല്യം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാണിക്കുന്ന അലംഭാവമാണ്. ചുരുക്കം തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ്. നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ നടപടിയെടുത്തത്.

ഇത്തരം കാര്യങ്ങളില്‍ കഴിഞ്ഞ ഭരണ സമിതികള്‍ ഗുരുതര വീഴ്ച വരുത്തുകയാണു ചെയതത്. ഇത്തരം ഭരണ സമിതികെള പരാജയം ജനം ഉറപ്പാക്കുകയും ചെയ്തിരുന്നു. പുതിയ ഭരണ സമിതികള്‍ വന്നതിനു ശേഷവും ഇക്കാര്യങ്ങളില്‍ കാര്യമായ വേഗതയില്ലെന്നും ജനങ്ങള്‍ പരാതി പറയുന്നു.

തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നും ജനങ്ങള്‍ക്കു പരാതിയുണ്ട്.

Advertisment