കോട്ടയം: പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പുത്തുപ്പള്ളിയിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരികത്തിച്ച് പ്രാര്‍ഥിച്ച് നിയുക്ത എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.
പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്‌ക്കൊപ്പമാണു രാഹുല്‍ എത്തിയത്. പുതുപ്പള്ളിക്കാരായാ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സി.ഡി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് , യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവർ ചേർന്ന് രാഹുലിനെ സ്വീകരിച്ചു.
തുടര്‍ന്നു പുതുപ്പള്ളി പള്ളിയില്‍ എത്തി തിരി കത്തിച്ചു പ്രാര്‍ഥിച്ചു. പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയിലും എത്തി പ്രാര്‍ഥിച്ച ശേഷം മടങ്ങുകയായിരുന്നു. പാലാക്കാട്ടേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിനു മുന്‍പും രാഹുല്‍ പുതുപ്പള്ളിയില്‍ എത്തി പ്രാര്‍ഥിച്ചിരുന്നു.
ഇതിനിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സരിനും പുതുപ്പള്ളിയില്‍ എത്തി പ്രാര്‍ഥന നടത്തി മടങ്ങിയതു വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം സ്ഥാനം മോഹിച്ചു പാര്‍ട്ടി വിട്ടവരോടല്ല, പാര്‍ട്ടിക്കുവേണ്ടി പോരാടുന്നവര്‍ക്കുള്ളതാണെന്നാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.