കുമരകം: കുമരകത്തെ തകര്‍ന്ന പാലങ്ങളുടെ പട്ടികയിലേക്കു ചുളഭാഗം മങ്കുഴി പാലം കൂടി. കുമകരം മൂന്നാം വാര്‍ഡില്‍പ്പെട്ട മങ്കുഴി ചുള ഭാഗം പാലം കല്‍കെട്ടു തകര്‍ന്നു വീണു. പാലത്തിന്റെ നടയുടെ കല്‍ക്കട്ടു തകര്‍ന്നാണു പാലം തോട്ടില്‍ പതിച്ചത്. കല്‍ക്കെട്ടിന്റെ അടിഭാഗത്തെ കല്ലുകള്‍ ഇളകിപ്പോയിട്ടു നാളേറെയായി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു കരിങ്കല്‍ നടയും പിന്നാലെ പാലവും നിലം പൊത്തിയത്. വിദ്യാര്‍ഥികള്‍ നിരവധി ആളുകള്‍ കടന്നു പോകുന്ന പാലാമാണു തകര്‍ന്നു വീണത്.
ഇരുമ്പു കേഡറുകളില്‍ ഇരുമ്പു ഷീറ്റ് നിരത്തിയായിരുന്നു പാലം നിര്‍മിച്ചിരുന്നത്. ഷീറ്റുകളും തുരുമ്പെടുത്തു ദ്രവിച്ച നിലയിലാണ് അപകട സമയത്ത് പാലത്തിന്‍ ആരും ഇല്ലാതിരുന്നതു വന്‍ ദുരന്തം ഒഴിവാക്കി. പാലത്തിന്റെ ശോച്യാവസ്ഥ പല തവണ നാട്ടുകാർ പഞ്ചായത്തിനെ അറിയിച്ചിരുന്നെങ്കിലും പഞ്ചായത്ത് നപടിയെടുത്തിരുന്നില്ല. ഇതിനതിടെ കഴിഞ്ഞ ദിവസം പാലത്തിന്റെ കല്‍ക്കെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
പാലം തകര്‍ന്നതോടെ അക്കെരെ കടക്കാന്‍ വള്ളത്തിന്റെ സഹായം തേടേണ്ട അവസ്ഥയാണ്. കുമരകത്തെ പഞ്ചായത്തു റോഡുകളുടേയും പാലങ്ങളുടേയും അവസ്ഥ പരിതാപകരമാണെന്നു നാട്ടുകാര്‍ പറയുന്നു. ചൂളഭാഗം ആപ്പിത്തറ കോട്ടമൂല റോഡ്, ബസറാറില്‍ നിന്നു ആശാരിശേരിയിലേക്കു പോകുന്ന റോഡ്, ബസാര്‍ ഏട്ടങ്ങാടി വായനശാല റോഡ് തുടങ്ങി നിരവധി പ്രാദേശി റോഡുകളാണ് തകര്‍ന്നു തരിപ്പണമായി കിടക്കുന്നത്. പല റോഡുകിലും കാല്‍നട യാത്രപോലും ദുഷ്‌കരമായി മാറിയതായി നാട്ടുകാര്‍ പറയുന്നു.