കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു

New Update
1001235504

കോട്ടയം: കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു.

 ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്.

Advertisment

 കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.

 പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപത്തു വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള കോൺഗ്രസ് (ജോസഫ് ) ഉന്നതാധികാര സമിതി അംഗം ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു.

 കേരള കോൺഗ്രസ്‌ സ്ഥാപകനേതാക്കളിൽ ഒരാളായ ഒവി ലൂക്കോസിന്റെ മകനാണ് ഇദ്ദേഹം. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു

Advertisment