കറുകച്ചാല്‍ - മണിമല റോഡില്‍ ബൈക്ക് ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അപകടം കോവേലിയിലെ വളവില്‍ വെച്ചു നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിലേക്ക് ഇടിച്ചു കയറി. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ആങ്ങമൂഴിയില്‍ നിന്നും കോട്ടയത്തിനുപോയ ബസും, നെടുംകുന്നം ഭാഗത്തുനിന്നും നെടുമണ്ണിക്കുപോയ ബൈക്കും തമ്മില്‍ കുട്ടിയിടിച്ചായിരുന്നു അപകടം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
bike accident

കോട്ടയം: കറുകച്ചാല്‍ - മണിമല റോഡില്‍ നെടുംകുന്നത്ത് ബൈക്ക് ബസില്‍ ഇടിച്ച് ഉണ്ടായ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം പ്രിന്‍സണ്‍ ജോണ്‍സണ്‍ (18) ആണ് മരിച്ചത്.

Advertisment

കറുകച്ചാല്‍ - മണിമല റോഡില്‍ നെടുംകുന്നം കോവേലിയില്‍ ഇന്നു രാവിലെ 9.30 ന് നടന്ന അപകടത്തിലാണു ബൈക്കു യാത്രികന്‍ മരണപ്പെട്ടത്. ആങ്ങമൂഴിയില്‍ നിന്നും കോട്ടയത്തിനുപോയ ബസും, നെടുംകുന്നം ഭാഗത്തുനിന്നും നെടുമണ്ണിക്കുപോയ ബൈക്കും തമ്മില്‍ കുട്ടിയിടിച്ചായിരുന്നു അപകടം.

ഉടന്‍ തന്നെ നാട്ടുകാര്‍ പരുക്കേറ്റ യുവാവിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവേലിയിലെ വളവില്‍ വെച്ചു നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisment