ഹൃദയം നലയ്ക്കുന്നവര്‍.. വര്‍ധിച്ചു വരുന്ന ഹൃദയാഘാത നിരക്ക് ആശങ്കപ്പെടുത്തുന്നു.. രാജ്യത്ത് റോഡപകടത്തില്‍ മരിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ 10 ഇരട്ടിയിലധികം പേര്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുന്നു. കേരളത്തിലെ ചെറുപ്പക്കാരില്‍ അറ്റാക്ക് വരുന്നവരില്‍ 25 ശതമാനം 30 വയസില്‍ കുറവുള്ളവര്‍

ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണു തടസപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണു സംഭവിക്കുന്നത്. അതായത് ഹാര്‍ട്ട് അറ്റാക്കിനേക്കാള്‍ ഗുരുതരമാണ് കാര്‍ഡിയാക് അറസ്റ്റ്.

New Update
heart attack
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: രാജ്യത്ത് റോഡപകടത്തില്‍ മരിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ 10 ഇരട്ടിയിലധികം പേര്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു മരണപ്പെടുന്നു. 2022ല്‍ ശരാശരി രാജ്യത്ത് വാഹന അപകടത്തിലൂടെ 1.6 ലക്ഷം പേരാണു മരണപ്പെട്ടത്.

Advertisment

എന്നാല്‍, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 20 ലക്ഷത്തിനു മുകളിലാണു മരണ നിരക്ക്. എന്നാല്‍, കോവിഡിനു ശേഷം ഈ നിരക്കില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി. യുവാക്കളില്‍ ഹൃര്രോഗങ്ങളും ഇരട്ടിച്ചു. നാടിനൊപ്പം പ്രവാസ ലോകത്തും മരണ നിരക്കു കൂടുതലാണ്.


കേരളത്തിലും ഹൃദയാഘാതത്തിനു പ്രായം കുറഞ്ഞുവരികയാണ്. മുന്‍പ് 60 പിന്നിട്ടവരിലെ അസുഖമായിരുന്നു ഇത്. ഇന്ന് 25-45 പ്രായത്തില്‍ ഹാര്‍ട്ട് അറ്റാക്കു വരുന്നവരുടെ എണ്ണം വളരെക്കൂടി. ചെറുപ്പക്കാരില്‍ അറ്റാക്ക് വരുന്നവരില്‍ 25 ശതമാനം 30 വയസില്‍ കുറവുള്ളവരാണ്.


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഹൃദ്രോഗ സാധ്യത കൂടുതലാണു കേരളത്തില്‍. 20 ശതമാനമാളുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഹൃദ്രോഗമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 1993ല്‍ ഇത് 1.4 ശതമാനം മാത്രമായിരുന്നു. 30 വര്‍ഷം കൊണ്ടു ഹൃദ്രോഗ സാധ്യത കുതിച്ചുയര്‍ന്നു. 2000ത്തിനു ശേഷം ഹൃദയാഘാത നിരക്കു വര്‍ഷം രണ്ടുശതമാനം കൂടുകയാണ്.

63,000 തീവ്ര ഹൃദയാഘാതങ്ങളാണ് ഒരുവര്‍ഷം കേരളത്തില്‍ ഉണ്ടാകുന്നത്. ഇതില്‍ ചെറുപ്പക്കാര്‍ ധാരാളം. ഓരോവര്‍ഷവും ചെയ്യുന്ന ആന്‍ജിയോപ്ലാസ്റ്റികളുടെ എണ്ണവും കൂടുന്നു. ഏതാണ്ട് 45,000 ആന്‍ജിയോപ്ലാസ്റ്റിയാണ് 2022ല്‍ ചെയ്തത്. ഇതില്‍ തന്നെ 12,000 ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ചെയ്യുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയാണ്.


ചെറുപ്പത്തില്‍തന്നെ അറ്റാക്ക് വരുന്നതിനു പലകാരണങ്ങളാണു ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണമില്ലാത്ത ബി.പി., പ്രമേഹം, കൊളസ്‌ട്രോള്‍, അമിതവണ്ണം, പുകവലി, തീരെ വ്യായാമം ഇല്ലാത്ത ജീവിതം മുതലായവുയും ജനിതകപരമായ ഘടകങ്ങളും ഹൃദയാഘാത്തിനൃ കാരണമാകുന്നു.


ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയാഘാതം തന്നെയാണ്. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്തിക്കുന്ന കൊറോണറി ആര്‍ട്ടറികളില്‍ തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയത്തിലേക്ക് രക്തം എത്തുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതുമാണു ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പുകവലി, വ്യായാമക്കുറവ് മുതലായവയെല്ലാം ഇതിന് വഴിയൊരുക്കും.

ഹൃദയാഘാതം സംഭവിച്ചവര്‍ എല്ലാവരും പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നില്ല. തടസ്സത്തിന്റെ അളവ് വര്‍ദ്ധിച്ച് നിശ്ചിത ശതമാനത്തിലും കൂടുതലാകുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങൂ.


കിതപ്പ്, നെഞ്ചിന്റെ മധ്യഭാഗത്തായി വേദന, ഭാരം അമര്‍ത്തുന്ന പോലെ തോന്നുക, കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന, വിയര്‍പ്പ് മുതലായ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടും.


സ്വാഭാവികമായും ചികിത്സ തേടുവാനും അസുഖമുക്തി നേടുവാനുമുള്ള സമയം നമുക്ക് ലഭിക്കും. എന്നാല്‍, അപൂര്‍വമായി ചിലരില്‍ ലക്ഷണങ്ങള്‍ കാണപ്പെടാതെ ഹൃദയാഘാതം സംഭവിക്കാം. പ്രമേഹമുള്ളവരിലോ, അല്ലെങ്കില്‍ രക്തക്കുഴലുകളില്‍ പെട്ടെന്ന് പൂര്‍ണ്ണമായ തടസ്സം നേരിടുന്നവരിലോ ആണ് ഇത് സംഭവിക്കുന്നത്.

ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണു തടസപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണു സംഭവിക്കുന്നത്. അതായത് ഹാര്‍ട്ട് അറ്റാക്കിനേക്കാള്‍ ഗുരുതരമാണ് കാര്‍ഡിയാക് അറസ്റ്റ്.


ഹൃദയത്തിന്റെ സങ്കോചവികാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്നു നിശ്ചലമാക്കപ്പെടുന്ന അവസ്ഥയാണു കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ജന്മനാലുള്ള ഹൃദ്രോഗങ്ങള്‍, ജനിതകപരമായ തകരാറുകള്‍ മുതലായവയാണ് കാര്‍ഡിയാക് അറസ്റ്റിനു കാരണമാകുന്നത്. ഹൃദയത്തിന്റെ താളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടാണ്.


മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലം ഈ സര്‍ക്യൂട്ട് നിലയ്ക്കുകയോ ഇതില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാവുകയും രോഗി മരണാസന്നനാവുകയും ചെയ്യും.

കായിക മത്സരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്. ഹൃദയപേശികള്‍ക്ക് സ്വാഭാവികമായ ബലക്കുറവുണ്ടാവുകയും കായിക മത്സരങ്ങളിലും മറ്റും അമിതമായ പ്രവര്‍ത്തന ഭാരം ഹൃദയത്തിന് ലഭിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യും.

നിലവില്‍ ഹൃദയത്തിന് തകരാറുകള്‍ ഉള്ളത് അറിയാതെ പോകുന്നതാണ് കായികതാരങ്ങളെ ഇതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നത്. കാര്‍ഡിയാക് അറസ്റ്റ് ആര്‍ക്കൊക്കെ സംഭവിക്കാം നേരത്തെ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്.

Advertisment