ജി.എസ്.ടി. ഘടനയിലെ മാറ്റങ്ങള്‍ക്കു പിന്നാലെ കാറുകള്‍ക്കു വില കുറച്ചതോടെ പ്രീബുക്കിങ്ങുകളും അന്വേഷണങ്ങളും ഇരട്ടിച്ചു.. സങ്കടം പറഞ്ഞിട്ടും  പറഞ്ഞിട്ടും തീരാതെ ഓണത്തിന് വാഹനം വാങ്ങിയവര്‍. പുതുക്കിയ വാഹന വിലകള്‍ ഈ മാസം 22 മുതല്‍ നിലവില്‍ വരും

ഓണത്തിന് കാര്‍ വാങ്ങിയത് വലിയ നഷ്ടമായി  എന്ന തോന്നലാണ് ഇക്കൂട്ടര്‍ക്കുള്ളത്.  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ, മഹീന്ദ്ര, ടൊയോട്ട, റെനോ തുടങ്ങിയ നിര്‍മ്മാതാക്കളാണ് പുതുക്കിയ വില പുറത്തുവിട്ടത്. 

New Update
photos(230)

കോട്ടയം: ജി.എസ്.ടി. ഘടനയിലെ മാറ്റങ്ങള്‍ക്കു പിന്നാലെ കാറുകള്‍ക്കു വില കുറഞ്ഞതു വാഹന വിപണിയെ ഉണര്‍ത്തി. ഇപ്പോള്‍ പ്രീ ബുക്കിങ്ങുകളും അന്വേഷണങ്ങളും സജീവമാണെന്നു ഡീലര്‍മാര്‍ പറയുന്നു. ജി.എസ്.ടി. ഘടനയിലെ മാറ്റങ്ങള്‍ കാരണം കാറുകള്‍ക്കു വില കുറയുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. 

Advertisment

ഇതോടെ പലരും ഓണം ഓഫറുകളില്‍ കാറുകള്‍ വാങ്ങിയില്ല. എന്നാല്‍, കാര്‍ വാങ്ങിയവരാക്കെട്ട ഇത്രയും വില കുറയുമെന്നു പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. 

ഓണത്തിന് കാര്‍ വാങ്ങിയത് വലിയ നഷ്ടമായി  എന്ന തോന്നലാണ് ഇക്കൂട്ടര്‍ക്കുള്ളത്.  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ, മഹീന്ദ്ര, ടൊയോട്ട, റെനോ തുടങ്ങിയ നിര്‍മ്മാതാക്കളാണ് പുതുക്കിയ വില പുറത്തുവിട്ടത്. 


മഹീന്ദ്രയുടെ വിലക്കുറവ് ഉടന്‍ തന്നെ പ്രാവര്‍ത്തികമാകുമെന്നും മറ്റ് വാഹനനിര്‍മാതാക്കളുടെ വിലക്കുറവ് സെപ്റ്റംബര്‍ 22 മുതല്‍ നടപ്പില്‍ വരും. 


പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, എല്‍പിജി, സിഎന്‍ജി കാറുകള്‍ (1200 സിസി വരെ), ഡീസല്‍, ഡീസല്‍ ഹൈബ്രിഡ് കാറുകള്‍ (1,500 സിസി വരെ), മുച്ചക്ര വാഹനങ്ങള്‍, 350 സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ ജിഎസ്ടി കേന്ദ്ര സര്‍ക്കാര്‍ 28%-ല്‍ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. 

മറ്റ് വാഹനങ്ങളുടെ ജിഎസ്ടി 40 ശതമാനവുമാക്കി. അന്തിമ വിലയില്‍ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് ചെറിയ മാറ്റങ്ങളുണ്ടാകും.

ടാറ്റ 1.45 ലക്ഷം വരെയാണ് കുറവ് വരുത്തിയത്. ടിയാഗോയ്ക്ക് 75,000 രൂപ കുറഞ്ഞു, ടിഗോറിന് 80,000 രൂപയും ആള്‍ട്രോസിന് 1.10 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്. ചെറു എസ്യുവി പഞ്ചിന് 85,000 രൂപയും കോംപാക്റ്റ് എസ്യുവി നെക്‌സോണിന് 1.55 ലക്ഷം രൂപയും കര്‍വിന് 65,000 രൂപയും ഹാരിയറിന് 1.40 ലക്ഷം രൂപയും സഫാരിക്ക് 1.45 ലക്ഷം രൂപയും കുറച്ചു.


ടൊയോട്ടയ്ക്ക് 3.49 ലക്ഷം രൂപ വരെ കുറവുണ്ടാകും. ഫോച്യൂണറിന്റെ വിലയില്‍ 3.49 ലക്ഷം കുറവ് വരും. ലെജന്‍ഡറിന്റേത് 3.34 ലക്ഷം രൂപയും ഹൈലെക്‌സിന് 2.52 ലക്ഷം രൂപയും കുറഞ്ഞു. പ്രീമിയം സെഡാനായ കാമ്രിയുടെ വില 1.01 ലക്ഷം രൂപയും ലക്ഷ്വറി എംപിവി വെല്‍ഫറിന്റെ വില 2.78 ലക്ഷം രൂപയും കുറച്ചു.


ഗ്ലാന്‍സയുടെ വില 85,300 രൂപയാണ് കുറച്ചതെങ്കില്‍ അര്‍ബന്‍ ക്രൂസര്‍ ടൈസോറിന്റെ വില 1.11 ലക്ഷം രൂപ കുറച്ചു. എംപിവി റൂമിയോണിന്റെ വില 48,700 രൂപയും എസ്യുവി ഹൈറൈഡറിന്റെ വില 65,400 രൂപയും കുറച്ചു. ഇന്നോവ ക്രിസ്റ്റയുടെ വില 1.80 ലക്ഷം രൂപയാണ് കുറഞ്ഞത്. ഹൈക്രോസിന്റെ വില 1.15 ലക്ഷവും കുറയും.

മഹീന്ദ്രയ്ക്ക് കുറഞ്ഞത് 1.56 ലക്ഷം വരെ കുറവുണ്ടാകും. ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും 1.27 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. എക്‌സ്യുവി 3എക്‌സ്ഒ പെട്രോളിന് 1.40 ലക്ഷം രൂപയും ഡീസലിന് 1.56 ലക്ഷം രൂപയും കുറച്ചു.


 ഥാര്‍ 2 വീല്‍ ഡ്രൈവ് മോഡലുകള്‍ക്ക് 1.35 ലക്ഷം രൂപയും നാല് വീല്‍ ഡ്രൈവ് മോഡലുകള്‍ക്ക് 1.01 ലക്ഷം രൂപയും കുറച്ചു. സ്‌കോര്‍പ്പിയോ ക്ലാസിക്കിന്റെ വില 1.01 ലക്ഷം രൂപ കുറച്ചപ്പോള്‍ സ്‌കോര്‍പ്പിയോ എന്നിന്റെ വില 1.45 ലക്ഷം രൂപയും കുറഞ്ഞു. 


ഥാര്‍ റോക്‌സിന്റെ വില കുറച്ചത് 1.33 ലക്ഷം രൂപ വരെയാണ്. എക്‌സ്യുവി 700-ന്റെ എക്‌സ്‌ഷോറൂം വിലയില്‍ 1.43 ലക്ഷം രൂപ കുറഞ്ഞു.

റെനോ കുറച്ചത് 96,000 രൂപ വരെയാണ്. എംപിവി ട്രൈബറിന്റെ വിവിധ മോഡലുകളുടെ വില 53,695 രൂപ മുതല്‍ 80,195 രൂപ വരെ കുറഞ്ഞു. കൈഗറിന്റെ മോഡലുകളുടെ വില കുറച്ചത് 53,695 രൂപ മുതല്‍ 96,395 രൂപ വരെയാണ്. ക്വിഡിന്റെ വില 40,095 രൂപ മുതല്‍ 54,995 രൂപ വരെയാണ് കുറഞ്ഞത്.

മെഴ്സിഡസ്-ബെന്‍സിന്  2.6 ലക്ഷം  11 ലക്ഷം വരെ കുറവുണ്ടാകും. എസ്-ക്ലാസ് എസ് 450 4 മാറ്റിക്:11 ലക്ഷം,ജിഎല്‍എസ് ട 450ഡി എഎംജി ലൈന്‍: 10 ലക്ഷം,ജിഎല്‍ഇ  450 4മാറ്റിക് 8 ലക്ഷം, ഇ ക്ലാസ് എല്‍ഡബ്ല്യുബി 450 4മാറ്റിക് 6 ലക്ഷം ,ജിഎല്‍സി 300 4മാറ്റിക്: 5.3 ലക്ഷം, ജിഎല്‍എ 220ഡി 4മാറ്റിക് എഎംജി ലൈന്‍: 3.8 ലക്ഷം, സി 300 എഎംജി ലൈന്‍: 3.7 ലക്ഷം,എ അ 200ഡിയ്ക്ക് 2.6 ലക്ഷം കുറവും വരും.

ഹുണ്ടായ് കാറുകള്‍ക്ക് 2.4 ലക്ഷം വരെ കുറയും. ഗ്രാന്‍ഡ് ഐ10 നിയോസ് 73,808, ഓറ 78,465, എക്സ്റ്റര്‍: 89,209, ഐ20: 98,053, ഐ20 എന്‍-ലൈന്‍: 1.08 ലക്ഷം, വെന്യു 1.23 ലക്ഷം (എന്‍-ലൈനിന് 1.19 ലക്ഷം),  വെര്‍ണ: 60,640, ക്രെറ്റ: 72,145, ക്രെറ്റ എന്‍-ലൈന്‍: 71,762, അല്‍കാസര്‍: 75,376, ടക്‌സണ്‍ 2.4 ലക്ഷം എന്നിങ്ങനെയായിരിക്കും വില കുറയുക.

Advertisment