കോട്ടയം തിരുനക്കരയിലെ വെറ്റക്കട ഉടമയെ സോഡാ കുപ്പികൊണ്ടും കല്ലുകൊണ്ടും അക്രമിച്ചു നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അക്രമി. കമ്പികൊണ്ടു അക്രമിയുടെ തലക്കടിച്ച് കട ഉടമയും. അക്രമി മദ്യ ലഹരിയിലെന്ന് പോലീസ്

ഇന്ന് രാവിലെ 10.30 ഓടെ യിരുന്നു സംഭവം. തിരുനക്കരയില്‍ വെറ്റക്കട നടത്തുന്ന രാജുവിനെയാണ് നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയാണ് അക്രമിച്ചത്.  

New Update
police jeep-3

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം റോഡിലെ കടയിലെത്തി കട ഉടമയെ സോഡാ കുപ്പിക്ക് അടിച്ച് അക്രമി.. രക്ഷപെടാനായി അക്രമിയെ കടയുടമ കമ്പികൊണ്ട് അടിച്ചു വീഴ്ത്തി.

Advertisment

ഇന്ന് രാവിലെ 10.30 ഓടെ യിരുന്നു സംഭവം. തിരുനക്കരയില്‍ വെറ്റക്കട നടത്തുന്ന രാജുവിനെയാണ് നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയാണ് അക്രമിച്ചത്.  

രാജുവിന്റെ കടയില്‍ എത്തിയ അക്രമി പ്രകോപനമൊന്നുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സോഡാ കുപ്പിയും കല്ലും ഉപയോഗിച്ച് ഇയാള്‍ രാജുവിനെ ആക്രമിച്ചു.

ആക്രമണത്തെ പ്രതിരോധിയ്ക്കാനായി രാജു കടയിലിരുന്ന കമ്പി ഉപയോഗിച്ച് തിരിച്ചടിയ്ക്കുകയായിരുന്നു. അടിയേറ്റ് ഇയാളുടെ തല പൊട്ടുകയും ചെയ്തു. സംഭവത്തില്‍ വെസ്റ്റ് പോലീസ് കേസെടുത്തു.

ആക്രമണത്തില്‍ പരുക്കേറ്റ രണ്ടു പേരെയും പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment