കാക്കിയിട്ട ക്രിമിനല്‍സ്... പണിറായി സര്‍ക്കാരുകളുടെ കാലത്ത് ആയിരത്തോളം പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി. പിരിച്ചുവിട്ടത് 10% താഴെ മാത്രം.. അത്ര എളുപ്പം ഒരു ഉദ്യോഗസ്ഥനെ പിരിച്ചു വിടാന്‍ സാധിക്കില്ലെന്നു നിയമ വിദഗ്ദ്ധര്‍

വകുപ്പുതല അന്വേഷണത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റങ്ങളും തെളിവുകളും അവരെ ധരിപ്പിക്കണം. സ്വന്തം ഭാഗം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണമെന്നും നിയമം അനുശാസിക്കുന്നു.

New Update
police cap

കോട്ടയം: 2016 മുതല്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള ഫലപ്രദമായ പരിശ്രമങ്ങള്‍ നടത്തിവരികയാണെന്നാണു സര്‍ക്കാര്‍ വാദം.

Advertisment

സ്റ്റുഡന്റ് പോലീസ്, ജനമൈത്രി പോലീസ് എന്നീ പദ്ധതികള്‍ വഴി പോലീസ് സേനയില്‍ സാമൂഹികപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിപാടികളാണു നടപ്പാക്കുന്നുണ്ടെന്നു പറയുമ്പോഴും നാള്‍ക്കു നാള്‍ പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 


ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 11 കസ്റ്റഡി മരണവും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആറ് കസ്റ്റഡി മരണവുമാണ് ഉണ്ടായത്. ഇതില്‍ പലരെയും കള്ളക്കേസില്‍ കുടുക്കിയതാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 2022 വരെ മാത്രം 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


പിന്നീട് മാങ്ങാ മോഷണം പോസ്‌കോ കേസ്, സാമ്പത്തിക തട്ടിപ്പ്, പെണ്‍വാണിഭം തുടങ്ങിയ സഹപ്രവര്‍ത്തക വസ്ത്രം മാറുന്നത് ഒളിക്കാമറ വെച്ചു പകര്‍ത്തിയ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ 2022ന് ശേഷമുള്ള കുറ്റകൃത്യങ്ങള്‍ കൂടി കണക്കിലെടുത്താല്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ ആയിരം കടക്കും.

എന്നാല്‍, കുറ്റവാളികളെ പിരിച്ചു വിടുന്നതില്‍ കാര്യമായ വേഗതയില്ല. 2024 വരെ 108 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. എന്നാല്‍, പല കേസുകളും ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പോലീസ് ആക്റ്റ് വ്യവസ്ഥ ചെയ്യുന്നത്. കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ സേനയില്‍ നിന്നു തന്നെ പുറത്താക്കണമെന്നും ആക്റ്റ് വ്യക്താക്കുന്നുണ്ട്.

ഈ വ്യവസ്ഥകളെല്ലാം നിലനില്‍ക്കുമ്പോഴാണു ക്രിമിനല്‍ കേസുകളില്‍പ്പെട്ട പോലീസുകാര്‍ക്കെതിരായി നടപടി സ്വീകരിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് അലംഭാവം കാണിക്കുന്നത്. ഇക്കാലയളവില്‍ കേസ് പണം കൊടുത്ത് ഒതുക്കി തീര്‍ക്കുകയും ചെയ്യും.


എന്നാല്‍, അത്ര എളുപ്പം ഒരു ഉദ്യോഗസ്ഥനെ പിരിച്ചു വിടാന്‍ സാധിക്കില്ലെന്നു നിയമ വിദഗ്ര്‍ പറയുന്നു. ഭരണഘടനയുടെ 331-ാം അനുച്ഛേദ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പിരിച്ചു വിടല്‍ നടപടി സ്വീകരിക്കുക. നിയമനാധികാരിയാണ് നടപടി എടുക്കേണ്ടത്.


വകുപ്പുതല അന്വേഷണത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റങ്ങളും തെളിവുകളും അവരെ ധരിപ്പിക്കണം. സ്വന്തം ഭാഗം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണമെന്നും നിയമം അനുശാസിക്കുന്നു. ഇന്‍സ്‌പെക്ടര്‍ വരെയുള്ളവരെ പോലീസ് മേധാവിയ്ക്കു പിരിച്ചു വിടാനാകും, അതിന് മുകളിലുള്ളവരെ പിരിച്ചുവിട്ട് ഉത്തരവിറക്കേണ്ടത് ആഭ്യന്തര വകുപ്പാണ്.

കസ്റ്റഡിമരണക്കേസ്, സ്ത്രീധന പീഡനക്കേസ്, ജീവപര്യന്തമോ പത്തുവര്‍ഷം തടവ് ശിക്ഷകിട്ടാവുന്നതോ ആയ കുറ്റം ചെയ്തവര്‍, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കേസ്, ഒരേകുറ്റം ആവര്‍ത്തിക്കുന്നവര്‍, അക്രമം, അസാന്മാര്‍ഗികം എന്നീ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയാണു നടപടി സ്വീകരിക്കുന്നത്.

ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതികളെ തത്കാലം പിരിച്ചു വിടില്ല. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പോലീസ് ആക്ടിലെ 86-ാം വകുപ്പ് അനുസരിച്ചും ഉദ്യോഗസ്ഥനെ പരിച്ചുവിടാം. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സര്‍വീസില്‍ തുടരാന്‍ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.

Advertisment