/sathyam/media/media_files/2025/09/10/1001240917-2025-09-10-11-45-11.jpg)
കോട്ടയം: കുഴഞ്ഞുവീണു മരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസിൻ്റെ സംസ്കാരം ഇന്നു നടക്കും.
സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കും.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്നു പാറമ്പുഴ ബത് ലഹേം പള്ളിയില്‍ സമാപന പ്രാര്‍ഥന ശുശ്രൂഷകള്‍ക്ക് ശഷം മൃതദേഹം സംസ്‌കരിക്കും.
ഇന്നലെ സഹപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും യാത്രാമൊഴി നൽകിയിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് കാരിത്താസ് ആശുപത്രിയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണു വിലാപ യാത്ര തുടങ്ങിയത്.
വിദ്യാര്‍ഥി യുവജന രാഷ്ട്രീയ കാലഘട്ടം മുതല്‍ സഹപ്രവര്‍ത്തകരായിരുന്ന നിരവധി സുഹൃത്തുക്കളുമായിരുന്ന നിരവധി പേര്‍ പ്രിന്‍സ് ലൂക്കോസിനെ ഒരു നോക്ക് കാണാന്‍ കേരളാ കോണ്‍ഗ്രസ് ഓഫീസിലും വിവിധ ഇടങ്ങളിലും എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്.