/sathyam/media/media_files/2025/09/10/akhil-varghese-2-2025-09-10-16-39-15.jpg)
കോട്ടയം: കോട്ടയം നഗരസഭയില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയെടുത്ത പ്രതിയും മുൻ ക്ലർക്കുമായ അഖിൽ സി. വർഗീസിനെ കോട്ടയം നഗരസഭയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നു ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് അഖിലിനെ നഗരസഭയിൽ എത്തിച്ചത്. വിജിലന്‍സ് സംഘത്തോട് തട്ടിപ്പ് നടത്തിയ രീതികൾ പ്രതി വിശദീകരിച്ചു.
വിരമിച്ച ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെന്‍ഷന്‍ തുക അനധികൃതമായി അയച്ചത്. 2020 മുതല്‍ അഖില്‍ സി. വര്‍ഗീസ് പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്പത്തിക തിരിമറി നടന്നത്.
അഖിലിൻ്റെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള 20114143952, (ഐ.എഫ്.എസ്.സി SBIN0000903) അക്കൗണ്ടിലേക്ക് അനധികൃതമായി പെന്‍ഷന്‍ തുക അയക്കുകയായിരുന്നു.
അഖില്‍ സി. വര്‍ഗീസിനെ തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞ് നിരവധി പൊതുജനങ്ങളും നഗരസഭയിൽ എത്തിയിരുന്നു. ഉദ്യോഗസ്ഥരും തെളിവെടുപ്പിന് സാക്ഷികളായി. അഖിലിൻ്റെ തട്ടിപ്പ് പുറത്തായതോടെ നിരവധി ഉദ്യോഗസ്ഥർ കോട്ടയം നഗരസഭയിൽ നിന്ന് സ്ഥലം മാറ്റം വാങ്ങി പോയിരുന്നു.
പ്രതിയെ കഴിഞ്ഞ ഓഗസ്റ്റ് 27 ന് കൊല്ലത്തെ കൈലാസ് റെസിഡൻ്സ് ലോഡ്ജിൽ നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.