പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കും പരിഹാരം തേടി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആയൂർവേദ ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിൽ. ചികിത്സ പത്തു ദിവസം നീണ്ടുനിൽക്കും.കെജ്‌രിവാളിനെ അലട്ടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായ ചുമയും

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് കേജ്‌രിവാൾ കാഞ്ഞിരപ്പള്ളിയിലെത്തിയത്.

New Update
photos(271)

കോട്ടയം: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആയൂർവേദ ചികിത്സക്ക് വേണ്ടി കാഞ്ഞിരപ്പള്ളിയിൽ എത്തി. പാറത്തോട് മടുക്കക്കുഴിയിലെ ആയുര്‍വ്വേദ ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കായാണ് അദ്ദേഹമെത്തിയിരിക്കുന്നത്.

Advertisment

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് കേജ്‌രിവാൾ കാഞ്ഞിരപ്പള്ളിയിലെത്തിയത്. കേജ്‌രിവാളിന് കേരള പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.അദ്ദേഹം ഇവിടെ തുടരുന്നതിൻ്റെ ഭാഗമായി പ്രദേശത്ത് സുരക്ഷ തുടരും.

പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കും പരിഹാരം തേടിയാണ് 10 ദിവസത്തെ ചികിത്സക്കായി അദ്ദേഹം  എത്തിയത്.

അസാധാരണമായി ഉയരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായ ചുമയും കെജ് രിവാളിനെ അലട്ടിയിരുന്നു. 2016ൽ പ്രകൃതി ചികിത്സയുടെ ഭാഗമായി അരവിന്ദ് കെജ്‌രിവാൾ ബംഗളൂരുവിൽ എത്തിയിരുന്നു

Advertisment