ഹരിതകർമ്മ സേനാംഗങ്ങൾക്ക് നേരെ അസഭ്യ വർഷം, പച്ചക്കറി വ്യാപരിക്കെതിരെ കേസെടുത്ത് പോലീസ്. പ്രതിഷേധത്തെ തുടർന്ന് കട പൂട്ടിച്ചിരുന്നു

ഹരിത കർമ്മ സേനാംഗങ്ങൾ നൽകിയ പരാതിയിലാണ് നടപടി. കോട്ടയം ചൂട്ടുവേലിയിൽ  പ്രവർത്തിക്കുന്ന പച്ചക്കറി ഹോൾസെയിൽ കടയിലേക്ക് ഹരിത കർമ്മ സേന പ്രവർത്തകർ മാർച്ച് നടത്തുകയും പിന്നാലെ കട പൂട്ടിയിരുന്നു.

New Update
harithakarma sena-2

കോട്ടയം:  മാലിന്യം തരംതിരിച്ച് നൽകാത്തത് ചോദ്യം ചെയ്‌ത ഹരിതകർമ്മ സേനാംഗങ്ങൾക്ക് നേരെ അസഭ്യ വർഷം നടത്തിയ പച്ചക്കറി ഹോൾസെയിൽ വ്യാപരി  നിസാർ മുഹമ്മദിനെതിരെ കേസെടുത്ത് ഗാന്ധിനഗർ പോലീസ്.

Advertisment

ഹരിത കർമ്മ സേനാംഗങ്ങൾ നൽകിയ പരാതിയിലാണ് നടപടി. കോട്ടയം ചൂട്ടുവേലിയിൽ  പ്രവർത്തിക്കുന്ന പച്ചക്കറി ഹോൾസെയിൽ കടയിലേക്ക് ഹരിത കർമ്മ സേന പ്രവർത്തകർ മാർച്ച് നടത്തുകയും പിന്നാലെ കട പൂട്ടിയിരുന്നു.

കഴിഞ്ഞ ദിവസം രണ്ടു ഹരിതകർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയപ്പോൾ പച്ചക്കറി മാലിന്യം അടങ്ങിയ പ്ലാസ്റ്റിക് നൽകുകയായിരുന്നു. ജൈവ മാലിന്യം നീക്കം ചെയ്തു തരണമെന്നു ഹരിത കർമ്മ സേനാംഗങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ, കട ഉടമ നിസാർ ഹരിത കർമ്മ സേനാംഗങ്ങൾക്കു നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് ഹരിത കർമ്മ സേനാ അംഗങ്ങൾ നഗരസഭാ കൗൺസിലർ ഷീജാ അനിലിനൊപ്പം ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.

Advertisment