മിൽമ പാലിന് വില കൂട്ടില്ല. നിരാശയിൽ ക്ഷീര കർഷകർ. തെരഞ്ഞെടുപ്പും ജി.എസ്.ടി കുറച്ചതും വില വർധിപ്പിക്കുന്നതിനു തടസമായി. വരും ദിവസങ്ങളിൽ പാൽ ഒഴുക്കി കളഞ്ഞുള്ള പ്രതിഷേധം നടത്താൻ കർഷകർ

പശുക്കളുടെ വില, വളര്‍ത്തു ചെലവിലെ വര്‍ധന, കാലീത്തീറ്റയുടെയും മരുന്നിന്റെയും വലിയ വില, തുടങ്ങിയ കാരണങ്ങളാല്‍ ക്ഷീരമേഖലയില്‍ നിന്നു പിന്‍വാങ്ങുന്ന ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. 

New Update
milk price-2
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: മിൽമ പാലിന് വില കൂട്ടില്ല. ജി.എസ്.ടി കുറക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചെയർമാൻ കെ.എസ് മണി നിർണായക യോഗത്തിന് ശേഷം പ്രതികരിച്ചത്. തദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ വില വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ് മിൽമ.

Advertisment

അതിനിടെ പാൽ വില കൂട്ടുന്നതിനെ ചൊല്ലി മിൽമ ബോർഡ് യോഗത്തിൽ തർക്കമുണ്ടായി. പാൽ വില വർധിപ്പിക്കണമെന്ന് എറണാകുളം മേഖല ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെന്ന് ചെയർമാൻ നിലപാട് എടുത്തതോടെ എറണാകുളം മേഖല പ്രതിനിധി ഇറങ്ങിപ്പോയി.


നിലവില്‍ ഒരു ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു  പരമാവധി 45 മുതല്‍ 49 രൂപ വരെയാണ്. ടോണ്‍ഡ് മില്‍ക്കിന്റെ വില ലിറ്ററിനു 52 രൂപയാണ്. വര്‍ധിച്ച ഉത്പാദന ചെലവിന് ആനുപാതികമായി വില വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.


2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ പാലിനു വില കൂട്ടിയത്. അന്നു ലിറ്ററിനു ആറു രൂപയാണ് വര്‍ധിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ 10 രൂപയുടെയെങ്കിലും വര്‍ധനയുണ്ടായാലേ ക്ഷീര കര്‍ഷകര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് കര്‍ഷകപ്രതിനിധികള്‍ പറയുന്നു. പുറംവിപണിയില്‍ പാല്‍ വില 65 രൂപ വരെയായിരിക്കേയാണ് ഇപ്പോള്‍ മില്‍മ കര്‍ഷകര്‍ക്ക് 50 രൂപ പോലും നല്‍കാത്തത്.

പശുക്കളുടെ വില, വളര്‍ത്തു ചെലവിലെ വര്‍ധന, കാലീത്തീറ്റയുടെയും മരുന്നിന്റെയും വലിയ വില, തുടങ്ങിയ കാരണങ്ങളാല്‍ ക്ഷീരമേഖലയില്‍ നിന്നു പിന്‍വാങ്ങുന്ന ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വില വര്‍ധന തിരിച്ചടിയാകുമെന്ന ഭയമാണു പിൻമാറ്റത്തിന് കാരണമെന്ന് കർഷകർ പറയുന്നു. പാൽ വില 70 വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കർഷകർ പാൽ ഒഴുക്കിക്കളഞ്ഞ് പ്രതിഷേധ സമരം നടത്താൻ തയാറെടുക്കുയാണ്.

Advertisment