/sathyam/media/media_files/2025/09/16/smoking-is-prohibited-in-train-2025-09-16-18-49-57.jpg)
കോട്ടയം: ഇന്ത്യന്‍ റെയിൽവെയിലെ യാത്രക്കാരിയായ ഒരു യുവതി, തന്‍റെ യാത്രയ്ക്കിടെ ട്രെയിനിലെ എസി കോച്ചിന്‍റെ കമ്പാർട്ട്മെന്‍റിലിരുന്ന് സിഗരറ്റ് വലിക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങളിൽ ഇന്നു വൈറലാണ്.
ഇതിനെ ചോദ്യം ചെയ്തവര്‍ക്ക് നേരെ യുവതി തട്ടിക്കയറുന്നുണ്ട്. നിങ്ങളുടെ പൈസയ്ക്കല്ല ഞാൻ പുകവലിക്കുന്നതെന്നായിരുന്നു യുവതിയുടെ മറുപടി.
പിന്നാലെ ആരോ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുമ്പോൾ. എന്നാല്‍ പോലീസിനെ വിളി എന്ന് പറഞ്ഞ് യുവതി, യാത്രക്കാരെ വെല്ലുവിളിക്കുന്നുണ്ട്.
ട്രെയിനുകളിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണ്. റെയിൽവേ നിയമപ്രകാരം പുകവലി പിഴ ഔദ്യോഗികമായി 200 രൂപയാണ്, എന്നാൽ പ്രായോഗികമായി, ചില മേഖലകൾ 500 രൂപയായി ഈടാക്കുന്നുണ്ട്.
ഈ നിയമം ട്രെയിനുകൾ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുകയും എല്ലാ യാത്രക്കാർക്കും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തീപിടുത്തം പോലെയുള്ള അപകടങ്ങളും കുറയ്ക്കും.
മദ്യപിച്ചോ ശല്യപ്പെടുത്തുന്നതോ ആയ പെരുമാറ്റത്തിനും പിഴയും ജയിൽ ശിക്ഷയുമുണ്ട്. റെയിൽവേ ആക്ടിലെ സെക്ഷൻ 145 പ്രകാരം, ട്രെയിനിലെ പൊതുസ്ഥലത്ത് മദ്യപിച്ചോ മോശമായി പെരുമാറിയോ ശല്യം സൃഷ്ടിക്കുന്ന ഏതൊരു യാത്രക്കാരനും 500 രൂപ വരെ പിഴയും 6 മാസം വരെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.
പുതിയ ട്രെയിനുകളിൽ പുക വലിച്ചാൽ വൻ പണിയുംകിട്ടും. തീവണ്ടിക്കുള്ളിലെ ടോയ്‌ലറ്റിനുള്ളിൽ പുകവലിച്ചാലും വന്ദേ ഭാരത് നിൽക്കും. ടോയ്‌ലറ്റിനുള്ളിലെ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസർ പ്രവർത്തിക്കുന്നതാണ് ട്രെയിൻ നിൽക്കാൻ കാരണം.
വന്ദേഭാരത് എക്സ്പ്രസിൽ കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയ്ലറ്റ് എന്നിവടങ്ങളിൽ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുണ്ട്. പുകയുടെ നിശ്ചിത അളവ് സെൻസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ കൂടുതൽ പുക കണ്ടാൽ സെൻസർ പ്രവർത്തിക്കുകയും ലോക്കോ കാബിൻ ഡിസ്‌പ്ലേയിൽ അലാറം മുഴങ്ങുകയും ചെയ്യും. ഏത് കോച്ചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും സ്‌ക്രീനിൽ തെളിയും. അലാറം മുഴങ്ങിയാൽ വണ്ടി നിർത്തണമെന്നാണ് നിയമം.
തുടർന്ന് റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ പുകയുടെ ഉറവിടം കണ്ടെത്തി തീയില്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തിയാൽ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്യുകയുള്ളു.
നിലവിൽ എൽഎച്ച്ബി തീവണ്ടികളിലെ എസി കോച്ചുകളിലും ഈ സംവിധാനമുണ്ട്. യാത്രക്കാരൻ ടോയ്‌ലറ്റിനുള്ളിൽ പുകവലിച്ചത് കാരണം ട്രെയിൻ നിൽകുന്നത് കേരളത്തിലും പലതവണ സംഭവിച്ചിട്ടുണ്ട്.