മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ മാണി സി.കാപ്പന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജി നല്‍കിയത് സ്വതന്ത്ര സ്ഥനാര്‍ഥി

നവംബര്‍ 10നകം മറുപടി സമര്‍പ്പിക്കണമെന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

New Update
mani c kappan

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി.

Advertisment

 സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.വി. ജോണ്‍ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ മാണി സി.കാപ്പന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.

നവംബര്‍ 10നകം മറുപടി സമര്‍പ്പിക്കണമെന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

 അനുവദനീയമായതിലും കൂടുതല്‍ തുക തെരഞ്ഞെടുപ്പിനായി ചെലവഴിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം.

മാണി സി. കാപ്പന്‍ എം.എല്‍.എ. തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ കൃത്യമായ കണക്കുകള്‍ എഴുതി സൂക്ഷിക്കുകയോ പരിശോധനാ സമയത്ത് ഹാജരാക്കുകയോ ചെയ്തിട്ടില്ല.

തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് ഇലക്ഷന്‍ ഇലക്ക്ഷന്‍ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍  എഴുതി സമര്‍പ്പിച്ചിരിക്കുന്ന കണക്കിന്‍പ്രകാരം 30,40,911 രൂപ ചെലവഴിച്ചതായി കണ്ടത്തി.

മാണി സി. കാപ്പന്റെ കണക്കുകല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ എഴുതി തയ്യാറാക്കിയ കണക്കുകളുമായി ഒത്തുപോകുന്നില്ല.

ഇതും ഗൗരവതരമായ പ്രശ്‌നമാണ്. ഇലക്ഷന്‍ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വറുടെ

കണക്കില്‍ ഉള്‍പ്പെടാത്തതും മാണി സി. കാപ്പന്‍ തന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുമായ ബുത്ത് എക്‌സ്‌പെന്‍സ് 3,34,400 രൂപ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വറുടെ  കണക്കിനോട് കൂട്ടിച്ചേര്‍ക്കുമ്പോള്‍ മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പെലവ് മേലകളുടെ അടിസ്ഥാനത്തില്‍ 31,75,311 രൂപയായി വര്‍ധിക്കും.

ഇത് അനുവദിക്കപ്പെട്ടിരിക്കുന്ന 30,90,000 രൂപയിലും അധികമാണ്.

യഥാര്‍ഥചെലവ് ഇതിലൊക്കെ വളരെ കൂടുതലാണ് എന്നുള്ളതാണ് വസ്തുതയെങ്കിലും രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ പറ്റിയിരിക്കുന്ന തുക 33,75,311 രൂപയാണ്. ഇത് തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുവാന്‍ മതിയായ കാരണമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment